scorecardresearch
Latest News

ഭഗവല്‍ സിങ്ങും ലൈലയും ജീവിച്ചത് സംശയത്തിന് ഇടനല്‍കാതെ; പാരമ്പര്യമായി തിരുമ്മല്‍ കേന്ദ്രം നടത്തിയിരുന്നവര്‍

എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരാണ് തിരുവല്ലയില്‍ കൊല്ലപ്പെട്ടത്.

ഭഗവല്‍ സിങ്ങും ലൈലയും ജീവിച്ചത് സംശയത്തിന് ഇടനല്‍കാതെ; പാരമ്പര്യമായി തിരുമ്മല്‍ കേന്ദ്രം നടത്തിയിരുന്നവര്‍

പത്തനംതിട്ട:ഇലന്തൂരിലെ കൊലപാതകത്തില്‍ പിടിയിലായ ഭഗവല്‍ സിങ്ങും ലൈലയും ജീവിച്ചത് നാട്ടുകാര്‍ക്ക് ഒരു സംശയത്തിനും ഇട നല്‍കാതെ. സാമൂഹിക മാധ്യമങ്ങളിലും പൊതുവിടങ്ങളിലും പൊതുപരിപാടികളിലും നിരന്തരം ജനസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഭഗവല്‍ സിങ് എന്നാണ് നാട്ടുകാരില്‍ നിന്നുള്ള വിവരം.

വര്‍ഷങ്ങളായി ഇവര്‍ തിരുമ്മല്‍ കേന്ദ്രം നടത്തി വരികയായിരുന്നു. രണ്ടുപേര്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഹൈക്കു കവിത എഴുത്തുകാരന്‍ എന്ന നിലയിലായിരുന്നു ഭഗവല്‍ സിങ് സാമൂഹിക മാധ്യങ്ങളില്‍ നിറഞ്ഞ് നിന്നത്. പല പൊതു പരിപാടികളും പങ്കെടുത്തതിന്റെ ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഇയാള്‍ പങ്കുവെച്ചിരുന്നു. തിരുമ്മല്‍ കേന്ദ്രമെന്ന തരത്തില്‍ റോഡരികിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് പിന്നിലായിരുന്നു ഇവരുടെ കടകംപള്ളി എന്ന വീട് സ്ഥിതി ചെയ്തിരുന്നത്.

അപരിചിതര്‍ ഇവിടെ വന്നു പോയിരുന്നു എന്നാല്‍ അവര്‍ ചികിത്സക്കായി എത്തിയതായിരുന്നു എന്നാണ് മനസിലാക്കിയതെന്നും അസ്വഭാവികതകള്‍ ഒന്നും തോന്നിയിരുന്നില്ലെന്നും നാട്ടുകാരില്‍ ചിലര്‍ പ്രതികരിച്ചത്. പരമ്പരാഗത തിരുമ്മുകാരായിരുന്നുവെന്ന് അറിയാം. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഞെട്ടിക്കുന്നതാണ്. പഠനം കഴിഞ്ഞ് പാസ്‌പോര്‍ട്ട് എടുത്ത ശേഷം വിദേശത്ത് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഭഗവല്‍ സിങ് എന്ന പേരുള്ളത് കൊണ്ട് വിസ ലഭിക്കാന്‍ പ്രയാസമായി. തുടര്‍ന്ന് അയാള്‍ ഇവിടെത്തന്നെ താമസമാക്കി തിരുമ്മല്‍ കേന്ദ്രം തുടങ്ങുകയായിരുന്നു ഇങ്ങനെയാണ് നാട്ടുകാരുടെ പ്രതികരണം. കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്തു കൊണ്ടു പോയപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്.

എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരാണ്‌ തിരുവല്ലയില്‍ കൊല്ലപ്പെട്ടത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bhagwal singh and laila leave no room for doubt