scorecardresearch

സ്മാര്‍ട്ട്ഫോണിലൂടെ ബെവ് ക്യൂ ആപ്പില്‍ നിന്നും ടോക്കണ്‍ എടുക്കുന്നവിധം

ബെവ് ക്യൂ ആപ് വഴി ടോക്കണ്‍ എടുത്തുവേണം ഉപഭോക്താവ് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലും ബാറുകളില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിലും എത്തേണ്ടത്

ബെവ് ക്യൂ ആപ് വഴി ടോക്കണ്‍ എടുത്തുവേണം ഉപഭോക്താവ് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലും ബാറുകളില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിലും എത്തേണ്ടത്

author-image
WebDesk
New Update
how to generate token from BevQ app,ബെവ്ക്യു ആപ്പ് ഉപയോഗിക്കുന്ന വിധം, bevq, ബെവ്ക്യു ആപ്പ്, ബെവ്‌കോ ആപ്പ്‌,app, bevq, Bevq, bevq, bev queue, bevco app, iemalayalam,

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മൂലം നിലച്ചുപോയ മദ്യവില്‍പന പുനരാരംഭിക്കുന്നതിനായി ബിവറേജസ് കോര്‍പറേഷന്‍ അവതരിപ്പിച്ച ബെവ് ക്യൂ (BevQ) ആപ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നാളെ മുതല്‍ മദ്യ വില്‍പനയും സര്‍ക്കാര്‍ തുടങ്ങും. ബെവ് ക്യൂ ആപ് വഴി ടോക്കണ്‍ എടുത്തുവേണം ഉപഭോക്താവ് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലും ബാറുകളില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിലും എത്തേണ്ടത്. സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഈ ആപ് വഴിയും സാധാരണ ഫോണുകളില്‍ നിന്ന് എസ്എംഎസ് വഴിയും ടോക്കണ്‍ എടുക്കാം.

Advertisment

Read Also: പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു

സ്മാര്‍ട്ട്ഫോണ്‍ വഴി ബുക്ക് ചെയ്യുന്നതിന്

ഗൂഗിള്‍ പ്ളേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ് സ്റ്റോറില്‍ നിന്നും ബെവ് ക്യൂ (BevQ) ആപ് ഡൗണ്‍ലോഡ് ചെയ്യുക.

ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

Advertisment

നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക.

നിങ്ങളുടെ ഇഷ്ടാനുസരണം മദ്യം, ബീയർ/വൈന്‍ തിരഞ്ഞെടുത്ത ശേഷം ടൈം സ്ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടണ്‍ അമര്‍ത്തുക.

ബുക്കിങ് വിജയകരമായാല്‍ ക്യുആര്‍ കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്‌ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ നിങ്ങളുടെ മൊബൈല്‍ സ്‌ക്രീനില്‍ കാണുവാന്‍ കഴിയും.

ലഭിച്ച ടോക്കണ്‍ സഹിതം ഫോണുമായി എത്തിയാല്‍ ഔട്ട്‌ലെറ്റിലെ വരിയില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കാം.

Read Also: കൊറോണ വൈറസ് 2021 വരെ നിലനിൽക്കും: രാഹുൽ ഗാന്ധിയോട് ആരോഗ്യ വിദഗ്‌ധർ

ഫീച്ചര്‍ ഫോണ്‍ വഴി ബുക്ക് ചെയ്യുന്നതിന്

ഫീച്ചര്‍ ഫോണ്‍ വഴി എസ്എംഎസ് സംവിധാനത്തിലൂടെ  ടോക്കണ്‍ ബുക്ക് ചെയ്യാവുന്നതാണ്.

മദ്യം (Liquor) ആവശ്യമുളളവര്‍ space pincode space name എന്ന ഫോര്‍മാറ്റും ബിയര്‍ /വൈന്‍ (Beer and Wine) ആവശ്യമുളളവര്‍ space pincode space name എന്ന ഫോര്‍മാറ്റും ടൈപ്പ് ചെയ്ത ശേഷം 8943389433 എന്ന നമ്പറിലേക്ക് അയയ്ക്കുക.

എസ്എംഎസിന്‌ മറുപടിയായി BEVCOQ എന്ന സെന്റര്‍ ഐഡിയില്‍ നിന്നും നിങ്ങളുടെ ഫോണിലേയ്ക്ക് ബുക്കിങ് ഉറപ്പുവരുത്തുന്ന സന്ദേശം ലഭിക്കും.  അതില്‍ പറഞ്ഞിരിക്കുന്ന സമയത്തിന് എത്തിച്ചേര്‍ന്ന് വരിയില്‍ സ്ഥാനം ഉറപ്പിക്കാവുന്നതാണ്

Beverages Corporation Bevq Bevco

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: