തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി നിലവിൽ വന്നശേഷം സംസ്ഥാനത്ത് മദ്യ വിൽപ്പനയിൽ വൻ കുറവ്. 107 ഔട്ട്ലെറ്റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നതും മദ്യവില്‍പന കുത്തനെ കുറയാന്‍ കാരണമായി.

ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകളിലാണ് മദ്യവിൽപ്പനയിൽ കുറവ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രില്‍ മാസം വരെയുള്ള കണക്ക് പ്രകാരം 54 ശതമാനത്തിന്‍റെ കുറവാണ് കണക്കാക്കിയിരിക്കുന്നത്. ഇതുമൂലം111 കോടി രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടായിരിക്കുന്നത്. വിദേശമദ്യ വിൽപ്പനയിൽ എട്ട് ശതമാനത്തിന്‍റെ കുറവും ബിയർ വിൽപ്പനയിൽ 54 ശതമാനത്തിന്‍റെ കുറവുമാണ് കണക്കാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ