ബെവ്ക്യു ആപ്പ്: ഇനി ഇഷ്ടമുള്ള ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങാം

ഒരു ഔട്ട്‌ലെറ്റിൽ 400 ടോക്കൺ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു

bevco,liquor,sale,bevco md,cabinet,മദ്യവിൽപനശാല,മദ്യം,മദ്യവിൽപന,ലോക്ക് ഡൌണ്,മന്ത്രിസഭായോഗം, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഇഷ്ടമുള്ള സ്ഥലത്തുനിന്നു മദ്യം വാങ്ങാം. ഉപഭോക്താവിന് ഇഷ്ടമുള്ള ഔട്ട്‌ലെറ്റ് തെരഞ്ഞെടുക്കാനും പിന്‍കോഡ്‌ മാറ്റാനുമുള്ള സൗകര്യങ്ങൾ ബെവ്ക്യു ആപ്പില്‍ ലഭ്യമായി. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ഈ സൗകര്യങ്ങള്‍ ആപ്പില്‍ ലഭ്യമായതെന്ന് ആപ്പ് നിർമാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍ പറഞ്ഞു.

പുതിയ ഓപ്ഷനുകൾ വന്നതോടെ സംസ്ഥാനത്ത് എവിടെനിന്നും മദ്യം വാങ്ങാന്‍ ടോക്കണ്‍ എടുക്കാന്‍ ഉപഭോക്താവിന് കഴിയും. മദ്യ ഉപഭോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെടുന്നതായിരുന്നു ഈ ഓപ്ഷനുകൾ.

അതേസമയം, സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകൾ വഴിയുള്ള മദ്യവിൽപ്പന സമയം പുനഃക്രമീകരിച്ചു. രാവിലെ ഒൻപത് മുതൽ വൈകീട്ട്‌ ഏഴ് വരെ മദ്യവിൽപ്പന നടത്താം. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ഓണക്കാലത്തെ തിരക്കും മറ്റും പരിഗണിച്ചാണ് പ്രവർത്തനസമയം വൈകീട്ട്‌ ഏഴ് വരെ നീട്ടിയത്. ഇന്നുമുതൽ ഇത് പ്രാബല്യത്തിൽ വന്നു.

ബെവ്‌ക്യൂ ആപ് വഴി മദ്യം ഓർഡർ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥയും നീക്കി. ആപ് വഴി എല്ലാദിവസവും മദ്യം ഓർഡർ ചെയ്യാൻ ഇനിമുതൽ സാധിക്കും. ഒരു ഔട്ട്‌ലെറ്റിൽ 400 ടോക്കൺ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു. കള്ള് ഷാപ്പുകൾക്ക് രാവിലെ എട്ട് മുതൽ വൈകീട്ട്‌ ഏഴ് വരെ പ്രവർത്തിക്കും. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ല. ബാറുകളിൽ വൈകീട്ട്‌ അഞ്ച് വരെ മാത്രമായിരിക്കും മദ്യവിൽപ്പന.

Read Also: സ്വർണക്കടത്ത്: അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

“നിലവിൽ രാവിലെ ഒൻപത് മുതൽ അഞ്ച് വരെയാണ് മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കുന്നത്. ഇത് രണ്ട് മണിക്കൂർ കൂടി നീട്ടി. മദ്യവിൽപ്പനശാലകൾ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. ബാറുകൾക്ക് സാധാരണ പോലെ വെെകീട്ട് അഞ്ച് വരെ മാത്രമായിരിക്കും പ്രവർത്തനാനുമതി. ഈ സമയക്രമം ഓണക്കാലത്തേക്ക് മാത്രമല്ല,” എക്‌സെെസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ പറഞ്ഞു.

അതേസമയം, തിരുവോണ ദിവസം ബിവറേജസ് കോർപ്പറേഷൻ വഴി മദ്യവിൽപ്പനയില്ല. തിരുവോണത്തിന് ബിവറേജസ് ഔട്ട്‌ലറ്റുകൾ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ച് ബാറുകള്‍ തുറക്കാൻ അനുമതി നൽകിയിരുന്നു. തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് സർക്കാർ അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ തുടർച്ചയായ മൂന്ന് ദിവസമാണ് ബിവറേജസ് ഷോപ്പുകൾ അടച്ചിടുന്നത്. 2, 3 തിയതികളിൽ ബാറുകൾക്കും അവധിയാണ്. എന്നാൽ തിരുവോണ ദിവസമായ 31ന് തുറക്കാൻ അനുമതി നൽകുമെന്നാണ് കരുതുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Beverages outlet working time kerala

Next Story
സ്വർണക്കടത്ത് കേസ്: അനിൽ നമ്പ്യാരെ വിട്ടയച്ചു, വീണ്ടും ചോദ്യം ചെയ്‌തേക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express