കോഴിക്കോട് : ബിവറേജസ്​ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് നടത്തിയ സമരത്തിനിടെ മധ്യവയസ്കന് ക്രൂരമർദ്ദനം. കോഴിക്കോടെ കായണ്ണ പഞ്ചായത്തിലെ ഊളേരിയിലാണ് സംഭവം. സമരക്കാരോട് ‘ കുടിക്കുന്നവര്‍ കുടിച്ചോട്ടെ, അല്ലാത്തവര്‍ കുടിക്കാതിരുന്നാല്‍ പോരെ’ എന്ന് സൗഹൃദപരമായി ചോദിച്ചപ്പോഴാണ് മര്‍ദ്ദനം ഉണ്ടായെതെന്നാണ് പരാതി. ക്രൂരമർദ്ദനമേറ്റ കുഞ്ഞിരാമൻ എന്ന വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സമരക്കാരെ അസഭ്യം പറഞ്ഞതിനാണ് മർദ്ദിച്ചത് എന്നാണ് സമരക്കർ പറയുന്നത്. ബിജെപി, കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് ബിവറേജ് സ്ഥാപിക്കുന്നതിന് എതിരെ സമരം നടത്തുന്നത്. മർദ്ദനമേറ്റയാളുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഔട്ട്‌ലെറ്റിലേക്ക് മദ്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞിരുന്നു. സത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ റോഡ് ഉപരോധിച്ചാണ് ലോറികൾ തടഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ