തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ ചൊവ്വാഴ്‌ച പ്രവർത്തിക്കില്ല. ലഹരി വിരുദ്ധ ദിനമായതിനാൽ മദ്യശാലകൾ അടച്ചിടാൻ സർക്കാർ തീരുമാനമെടുത്തു. ബിവറേജസ് ഔട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്‌ച അടച്ചിടാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1987 മുതലാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. ലഹരി പദര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. മയക്കു മരുന്നുകള്‍ ഉൾപ്പെടെയുള്ള ലഹരികൾ മനുഷ്യസമൂഹത്തെ കാര്‍ന്നുതിന്നുമ്പോള്‍ ഒരു പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ലോക ലഹരി വിരുദ്ധ ദിനം.

ലോകമെമ്പാടും ലഹരിക്കെതിരെ നിരവധി ബോധവല്‍ക്കരണങ്ങളും പ്രതിഷേധങ്ങളും പുരോഗമിക്കുമ്പോഴും സമൂഹത്തിൽ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.