തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായവിവരം ശേഖരിക്കുന്നു. നാളെയും മറ്റന്നാളുമായി പ്രായം ശേഖരിക്കാനാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

23 വയസിനു മുകളിലുള്ളവര്‍ക്കാണ് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. ഈ പ്രായത്തിന് താഴെയുള്ളവര്‍ മദ്യം വാങ്ങാന്‍ ബിവറേജസില്‍ എത്തുന്നുണ്ടോ എന്ന് അറിയാനാണ് പ്രായവിവരം ശേഖരിക്കുന്നത്. ഒരു പഠനം നടത്തുക മാത്രമാണ് ലക്ഷ്യമെന്ന് ബെവ്‌കോ എംഡി സ്‌പെര്‍ജന്‍ കുമാര്‍ പറഞ്ഞു.

Read Also: ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും

സ്ഥാപനത്തിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആകും പ്രായം ശേഖരിക്കുക. ഉപഭോക്താക്കളെ നോക്കി ഏകദേശ പ്രായം രേഖപ്പെടുത്താനാണ് നിർദ്ദേശമെന്നും എംഡി പറ‌ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook