scorecardresearch

Latest News

ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം; രാവിലെ 10 മുതല്‍ രാത്രി 9 വരെ

കോവിഡ് നിയന്ത്രണം സംബന്ധിച്ച ഇളവുകളുടെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല

BEVCO, BEVCO outlets new timings, BEVCO revises outlet timings October 8, BEVCO online liquor booking, Bar timings kerala, kerala news, latest news, indian express malayalam, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം സാധാരണനിലയിലേക്ക്. രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പതു വരെയാണ് ബെവ്‌കോ ഷോപ്പുകള്‍ ഇനി പ്രവര്‍ത്തിക്കുക. നാളെ മുതലാണ് മാറ്റം.

കോവിഡ് സാഹചര്യത്തിലാണു ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം നേരത്തെ മാറ്റിയിരുന്നത്. നിലവില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണു ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് നിയന്ത്രണം സംബന്ധിച്ച ഇളവുകളുടെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം.

അതേസമയം, ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. പ്രവര്‍ത്തനസമയം രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെ എന്ന രീതിയില്‍ തുടരും. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സംവിധാനം ബെവ്‌കോ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. എല്ലാ ജില്ലകളിലെയും നിശ്ചിത ഔട്ട്‌ലെറ്റുകളിലാണ് ഈ സംവിധാനം നടപ്പാക്കിയത്. ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പരീക്ഷണം.

Also Read: ഡി‍ജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന പരാതി: സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

ബെവ്‌കോയുടെ വെബ്‌സൈറ്റിലൂടെയാണ് മദ്യം ബുക്ക് ചെയ്യാനാകുക. ബ്രാന്‍ഡും ഔട്ട്‌ലെറ്റും തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാം. ഇതിനായി വെബ്‌സൈറ്റില്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ തുടങ്ങിയ സംവിധാനങ്ങള്‍ ഇതിനായുണ്ട്. പേമെന്റ് പൂര്‍ത്തിയായാല്‍ മൊബൈലില്‍ ലഭിക്കുന്ന റഫറന്‍സ് നമ്പറുമായി ഔട്ട്‌ലെറ്റില്‍ ചെന്ന് വരിനില്‍ക്കാതെ ബുക്ക് ചെയ്ത മദ്യം വാങ്ങാം.

ആദ്യമായി ബുക്ക് ചെയ്യുന്നവര്‍ വെബ്‌സൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ എസ്എംഎസായി ഒടിപി ലഭിക്കും. അത് വെബ്്‌സൈറ്റില്‍ ടൈപ്പ് ചെയ്തു നല്‍കുമ്പോള്‍ റജിസ്‌ട്രേഷന്‍ പേജിലെത്തും. തുടര്‍ന്ന് പേര്, ജനന തിയതി, ഇ-മെയില്‍ ഐഡി എന്നിവ ചേര്‍ത്ത് പ്രൊഫൈല്‍ തയാറാക്കണം.

റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം മൊബൈല്‍ നമ്പറും സുരക്ഷാ കോഡും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്താണു മദ്യം ബുക്ക് ചെയ്യേണ്ടത്. പുതിയ സംവിധാനം വിജയിച്ചാല്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തിലാണു ബെവ്‌കോ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bevco revises outlet timings october 8