തിരുവനന്തപുരം: ജനപ്രിയ മദ്യം എന്നറിയപ്പെടുന്ന ജവാൻ റമ്മിന്റെ വില കൂട്ടണമെന്ന ശുപാർശയുമായി ബവ്റിജസ് കോർപറേഷൻ (ബെവ്കോ). വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്കോ എംഡി ശുപാർശ ചെയ്തിരിക്കുന്നത്. സ്പിരിറ്റ് വില ഉയർന്നതിനാലാണ് ബെവ്കോ നടപടി. ഇപ്പോൾ ഒരു ലിറ്റർ മദ്യത്തിന് 600 രൂപയാണ് വില.
സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം നിർമ്മിക്കുന്നത്. കോവിഡിന് ശേഷം വലിയ നഷ്ടമുണ്ടായതായാണ് കമ്പനി പറയുന്നത്. സ്പിരിറ്റിനും ഹാര്‍ഡ്ബോർഡ് പെട്ടികൾക്കും കുപ്പിക്കും ലേബലിനുമെല്ലാം വില കൂടി. മദ്യം കൊണ്ടുപോകുന്നതിനും കയറ്റിറക്കത്തിനും ചെലവ് വർധിച്ചു.
സ്പിരിറ്റിന് പത്ത് രൂപയുടെ അധികം വർധനവാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ലിറ്ററിന് 57 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 69 രൂപയാണ്. നിലവിൽ ഒരു കുപ്പി ജവാൻ റമ്മിന് 51.11 രൂപയാണ് സർക്കാർ നൽകുന്നത്. ഇത് 60 രൂപയ്ക്കു മുകളിൽ ആക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
Also Read: സെഞ്ചുറി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; കെ.വി തോമസും ഇന്നിറങ്ങും