തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മദ്യവിൽപ്പന ശാലകൾ തുറക്കാൻ അനുമതി. സമ്പൂർണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും കള്ളു ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കുന്നത്.
വിവിധ പരീക്ഷകള്‍ നടക്കുന്നതിനാലാണ് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.
വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. ജൂൺ എട്ട് മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഇതിനോടകം ക്രിസ്ത്യൻ ദേവാലയങ്ങളടക്കം തുറക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചകളിൽ പ്രത്യേക പ്രാർഥനയടക്കം നടക്കാൻ സാധ്യതയുള്ളതിനാലാണ് ലോക്ക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്നത്.