Latest News

ഓൺലൈനായി മദ്യം ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ബെവ്കോ

ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് തികച്ചും ലളിതമായ സ്റ്റെപ്പുകളിലൂടെ മദ്യം ബുക്ക് ചെയ്യാൻ പുതിയ സംവിധാനത്തിലൂടെ കഴിയും

bevco outlets, ബെവ്‌കോ ഔട്ട്‌ലെറ്റ്, bevco, ബെവ്‌കോ, Foreign Liquor, Liquor, Foreign Made liquor, liquor price in kerala, വിദേശ നിർമിത മദ്യം, വിദേശ മദ്യം, iemalayalam, ഐഇമലയാളം

മദ്യ വിൽപനശാലകളിൽ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം ബെവ്‌കോ അവതരിപ്പിച്ചു. ബെവ്‌കോ ചില്ലറ വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനുമായാണ് നടപടിയെന്ന് സ്ഥാപനം വാർത്താക്കുറിപ്പിൽ അറിയിച്ചു.

തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുള്ള സൗകര്യമാണ് ബെവ്കോ ലഭ്യമാക്കുന്നത്. ആഗസ്റ്റ് 17 മുതൽ ഇത് നടപ്പിലാക്കും. തിരുവനന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്‌ലെറ്റുകളിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ലഭ്യമാക്കുന്നത്.

https: //booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനാവും. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈലിൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒറ്റിപി നമ്പർ ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇമെയിൽ ഐഡിയും ജനനത്തീയതിയും പാസ് വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്‌ളിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും.

ഉപഭോക്താക്കൾക്ക് വേണ്ട മദ്യം തെരഞ്ഞെടുത്ത് കാർട്ടിലേക്ക് ചേർത്തതിനുശേഷം ആയതിലേക്കുള്ള തുക പ്ലെയിസ് ഓർഡർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അടയ്ക്കാം. ഈ ബട്ടണിൽ ക്ലിക്ക് ചെയ്താൽ തുടർന്ന് പെയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പോകണം. ഇതിൽ വരുന്ന നിർദ്ദേശാനുസരണം പെയ്‌മെന്റ് നടത്താം.

ഇതിനുശേഷം റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്എംഎസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത് മദ്യം വാങ്ങാം.

ഈ സൗകര്യം ക്രമേണ മറ്റു ചില്ലറ വിൽപനശാലകളിലും ലഭ്യമാക്കമെന്ന് ബെവ്കോ അറിയിച്ചു. തുടക്കത്തിൽ പുതിയ സംവിധാനത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp @gmail.com എന്ന വിലാസത്തിൽ സന്ദേശമയക്കണമെന്നും ബെവ്കോ വാർത്താക്കുറിപ്പിൽ അറിയിച്ചപ. പുതിയ ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിനായി ഒരു ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റും https: //ksbc.co.in) ബെവ്കോ സജ്ജമാക്കിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bevco new online liquor booking online booking ksbc co in website

Next Story
കോവിഡ് പാക്കേജ്: കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com