തിരുവനന്തപുരം: കോവിഡ് കാലത്ത് രോഗവ്യാപനം തടഞ്ഞുകൊണ്ട് മദ്യവിൽപ്പന പുനഃരാരംഭിക്കുന്നതിന് സർക്കാർ അവതരിപ്പിച്ച് ബെവ് ക്യൂ ആപ്ലിക്കേഷൻ റദ്ദാക്കി. ബവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. എന്നാൽ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷ മുൻകരുതലുകളും പാലിച്ചായിരിക്കും ടോക്കണില്ലാതെ വിൽപ്പന നടത്തുക.

Also Read: ഫെബ്രുവരി ഒന്ന് മുതൽ മദ്യവില കൂടും; 150 രൂപ വരെ വർധന

ബവ്കോയുടെ 265 ഔട്ട്ലറ്റുകളിൽ മുൻപ് ഒരു ദിവസം ശരാശരി 22 കോടിരൂപ മുതൽ 32 കോടിരൂപവരെയുള്ള കച്ചവടമാണ് നടന്നിരുന്നത്. ആപ്പിലൂടെയുള്ള ടോക്കൺ ഏർപ്പെടുത്തിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇതോടെയാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം റദ്ദാക്കാൻ ബവ്കോ തീരുമാനിച്ചത്.

Also Read: ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്; ജില്ലയിൽ പുതിയ രോഗികൾ ആയിരത്തിലധികം

ലോക്ക്ഡൗൺ കാലത്ത് ബെവ്ക്യു ആപ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയായിരുന്നു വില്‍പ്പന. ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്‍പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് ആപ് വഴി വില്‍പന നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.