scorecardresearch
Latest News

ആപ്പിലുറച്ച് സർക്കാർ; ‘ബെവ് ക്യൂ’ പിൻവലിക്കില്ലെന്ന് എക്‌സെെസ് മന്ത്രി

എല്ലാം ശരിയാക്കുമെന്ന് എക്‌സെെസ് വകുപ്പ്, വെർച്വൽ ക്യൂ ആപ് തുടരും

how to generate token from BevQ app,ബെവ്ക്യു ആപ്പ് ഉപയോഗിക്കുന്ന വിധം, bevq, ബെവ്ക്യു ആപ്പ്, ബെവ്‌കോ ആപ്പ്‌,app, bevq, Bevq, bevq, bev queue, bevco app, iemalayalam,

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ് ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്സൈസ് വകുപ്പ് തീരുമാനിച്ചു. നിലവില്‍ ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വെര്‍ച്വല്‍ ക്യൂ ആപ് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും എക്സൈസ് വകുപ്പ് തീരുമാനിച്ചു.

Read Also: പ്ലീസ് ആപ്പില്‍ നിന്ന് ഇറങ്ങൂ; എല്ലാം ശരിയാകുമെന്ന് ബെവ്ക്യൂ

എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ ആപ് വഴി മദ്യവില്‍പ്പന പുനരാരംഭിച്ചത്.

അതേസമയം, മദ്യവിൽപ്പനയ്‌ക്കായുള്ള വെർച്വൽ ക്യൂ ആപ് മദ്യപാനികൾക്ക് പണികൊടുത്തിരിക്കുകയാണ്. ഇന്നലെ തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങൾ ഇന്നും തുടരുകയാണ്. ആപ് രൂപവത്‌കരിച്ച ഫെയർകോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. ‘നേരാവണ്ണം ഒരു ആപ് ഉണ്ടാക്കാൻ അറിയില്ലേ’ എന്നാണ് കമ്പനിയോട് പലരും ചോദിക്കുന്നത്.

ഫെയർകോഡ് ടെക്‌നോളജീസ് ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് അവരുടെ ഒദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ ഇട്ടിരുന്ന പോസ്റ്റുകൾ ഇപ്പോൾ അപ്രത്യക്ഷമായി. ‘പോസ്റ്റുകൾ മുക്കിയല്ലേ?’ എന്നാണ് കമ്പനിയുടെ പേജിൽവന്ന് പലരും ഇപ്പോൾ ചോദിക്കുന്നത്. മേയ് 16നു ശേഷം ഫെയർകോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്‌സ്‌ബുക്ക് പേജിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഇന്നലെവരെ പോസ്റ്റുകൾ ഫെയ്‌സ്‌ബുക്ക് പേജിലുണ്ടായിരുന്നു.

കമ്പനിയുടെ പഴയ പോസ്റ്റുകൾക്ക് താഴെ നിരവധിപേർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നൂറിൽ താഴെ കമന്റുകൾ ഉണ്ടായിരുന്ന കമ്പനിയുടെ പഴയ പോസ്റ്റിൽ ഇപ്പോൾ ആയിരത്തിലേറെ കമന്റുകൾ ഉണ്ട്. ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട പരാതികളാണ് എല്ലാ കമന്റിലും. സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം മദ്യം ഓർഡർ ചെയ്യാൻ സാധിക്കാത്തതിന്റെ പരിഭവം ഫെയർകോഡിനെ അറിയിക്കുകയാണ് പലരും.

Read Also: ലോക്ക്ഡൗൺ 5.0 മാർഗനിർദേശങ്ങൾ: എന്തൊക്കെ തുറക്കാം, എന്തൊക്കെ അടഞ്ഞുകിടക്കും?

അതേസമയം, ബെവ് ക്യൂ ആപ് പ്രതിസന്ധിയിലായതിനു പിന്നാലെ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫീസിൽ നിന്ന് സ്ഥലം വിട്ടതായി ചില മാധ്യമങ്ങളിൽ ആരോപണമുയർന്നിരുന്നു. ഓഫീസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇളങ്കുളം ചെലവന്നൂർ റോഡിലാണ് ഓഫീസ് കെട്ടിടം. എന്നാൽ, തങ്ങൾ പ്രഭാതഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് മാധ്യമപ്രവർത്തകർ ഓഫീസിലെത്തിയതെന്നാണ് ഫെയർകോഡ് ടെക്‌നോളജീസ് അധികൃതർ നൽകുന്ന വിശദീകരണം.

Read Also: ഫെയ്‌സ്‌ബുക്കിൽ ‘ബെവ് ക്യൂ’ പോസ്റ്റുകൾ കാണാനില്ല; ആപ്പ് പൊല്ലാപ്പായി 

ഇ-ടോക്കൺ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ടോക്കണില്ലാതെ മദ്യവിതരണം നടത്തിയ ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bev q app online liquor sale excise minister