ദുബായ്: ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കേരള പോലീസിന് അഭിമാനാർഹമായ പുരസ്കാരം. മൊബൈൽ ഗെയിമിലൂടെയുളള ട്രാഫിക് ബോധവത്കരണത്തിനാണ് സമ്മാനം നേടിയത്. ഐക്യരാഷ്ട്രസഭയെയും, അമേരിക്കൻ ഏജൻസിയെയും അവസാന റൗണ്ടിൽ പിന്തളളിയാണ് കേരള പൊലീസിന്റെ നേട്ടം.

സുരക്ഷിത ഡ്രൈവിങ് ലക്ഷ്യമിട്ട് തയ്യാറാക്കിയ ’ട്രാഫിക് ഗുരു’ എന്ന ഗെയിമാണ് പുരസ്കാരത്തിനർഹമായത്.  യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്‌യാനിയാണ് പുരസ്കാരം സമ്മാനിച്ചത്. കേരള പോലീസിലെ ആംഡ് ബറ്റാലിയൻ ഡിഐജി പി.പ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി.

വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിങ് രീതികളും അനായാസം മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ട്രാഫിക് ഗുരു എന്ന ത്രീഡി ഗെയിം ആപ്പ്. ഡ്രൈവിങ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഏറെ പ്രയോജനപ്രദമാകുമെന്നാണ് അവാർഡ് നൽകിയ ജൂറിയുടെ വിലയിരുത്തൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ