scorecardresearch

ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡിനുള്ള പട്ടികയില്‍

ഒരു ലക്ഷം യൂറോയാണ് പുരസ്‌കാരത്തുക.

ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡിനുള്ള പട്ടികയില്‍

ഡബ്ലിന്‍ സാഹിത്യ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകളും (Jasmine Days). തര്‍ജ്ജമ വിഭാഗത്തിലാണ് നോവല്‍ പുരസ്‌കാരത്തിനുളള പട്ടികയില്‍ ഇടം നേടിയത്. ഷഹ്നാനസ് ഹബീബ് ആണ് പുസ്തകം തര്‍ജ്ജമ ചെയ്തത്. ഒരു ലക്ഷം യൂറോയാണ് പുരസ്‌കാരത്തുക. തര്‍ജ്ജമ ചെയ്ത പുസ്തകത്തിനാണെങ്കില്‍ തുക പങ്കിടും.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് പുരസ്‌കാരം നല്‍കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള 156 പുസ്തകങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. 40 രാജ്യങ്ങളില്‍ നിന്നുമുള്ള പുസ്തകങ്ങളാണ് പട്ടികയിലുള്ളത്. 50 പുസ്തകങ്ങള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടവയും 51 എണ്ണം ഒറിജിനലുമാണ്. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത് ടോമി ഓറഞ്ചിന്റെ ‘ദേര്‍ ദേര്‍’ ആണ്. 13 ലൈബ്രറികളാണ് പുസ്തകത്തെ നോമിനേറ്റ് ചെയ്തത്.

വിപ്ലവത്തിന്റെ വക്കിലുള്ള പേരിടാത്ത മിഡില്‍ ഈസ്റ്റേണ്‍ രാജ്യത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി യുവതി സമീറ പര്‍വീന്റെ കഥയാണ് നോവല്‍ പറയുന്നത്. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന പേരില്‍ 2014 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച നോവല്‍ ഉദ്ഘാടന ജെസിബി പുരസ്‌കാരം നേടി. ജഗ്ഗര്‍നട്ട് ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. 2018 ലാണ് പുസ്തകം തര്‍ജ്ജമ ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Benyamins jasmine days listed for dublin literary award