/indian-express-malayalam/media/media_files/2026/01/05/benny-behanan-2026-01-05-10-16-58.jpg)
ബെന്നി ബെഹനാൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്ന നിർദേശം മുന്നോട്ടുവച്ച് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം. എംപിമാർ മത്സരിച്ചാൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാകും. ഉപതിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരും. ഇത്തവണ താൻ മത്സരിക്കാനില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
Also Read: ഫോട്ടോഗ്രാഫർമാരുടെ അതിക്രമം; കേരളത്തിലെ അപൂർവ ഇനത്തിൽപ്പെട്ട ഏഴ് തവളകൾ അപ്രത്യക്ഷമായി
യുഡിഎഫ് ശക്തിപ്പെടുമ്പോൾ പല പാർട്ടികളും അപ്രസക്തമാകും. മുന്നണി വിപുലീകരണം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അത് യുഡിഎഫ് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കോൺഗ്രസ് സജീവമാക്കിയിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
നിലവിലുള്ള ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരും ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് കോൺഗ്രസിൽനിന്നും പുറത്തുവരുന്നത്. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാധ്യതയ്ക്ക് മാത്രമായിരിക്കും മുൻഗണന നൽകുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടു: ഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?
യുവാക്കൾക്കോ മുതിർന്നവർക്കോ എന്നതിലുപരിയായി മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുന്നവർക്ക് മാത്രമായിരിക്കും സീറ്റ് നൽകുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Read More: തൊഴിലുറപ്പ് പദ്ധതി കൃഷിയെ തളർത്തുന്നുണ്ടോ? പുതിയ കണക്കുകൾ പറയുന്നത് എന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us