/indian-express-malayalam/media/media_files/uploads/2019/04/benny-Benny_behanan-610x380-003.jpg)
കൊച്ചി: യുഡിഎഫ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബെഹനാന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ബെഹനാന് ഇന്ന് പുലർച്ചെ മൂന്നോട് കൂടിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യയും സഹായികളും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയായിരുന്നു അദ്ദേഹം വീട്ടിലെത്തിയത്. തുടർന്നായിരുന്നു പുലർച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തിരമായി ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. രാവിലെ 6.30ഓടെയാണ് സർജറി ചെയ്തത്.
മൈനർ അറ്റാക്കാണ് ബെഹനാന് അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ ബെന്നി ബെഹനാൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷത്തിന് ശേഷം മാത്രമേ അദ്ദേഹത്തിന് എത്ര നാള്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുളളുൂ. സ്ഥാനാർഥി പ്രചാരണമൊഴികെ മറ്റെല്ലാവിധ പ്രചാരണങ്ങളും നടത്തുമെന്ന് പാർട്ടി പ്രവർത്തകർ അറിയിച്ചു. മറ്റ് യുഡിഎഫ് നേതാക്കളെ മണ്ഡലത്തില്‍ എത്തിച്ച് യുഡിഎഫ് പ്രചാരണം നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.