കൊച്ചി: ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു. കൺവീനർ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബെഹനാൻ തന്നെയാണ് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു. രാജി തീരുമാനം സ്വയം എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കൺവീനറായതെന്നും എന്നാൽ കൺവീനർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബെഹനാൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഉമ്മൻചാണ്ടിയുമായി ഭിന്നതയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ചാലക്കുടി എംപിയാണ് ബെന്നി ബെഹനാൻ.

Read More: നിസാരമല്ല കാര്യങ്ങൾ, കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം: കെ.കെ ശൈലജ

വിവാദം നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. അതിൽ തന്നെ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയണമെന്ന് ഹൈക്കമാൻഡോ സംസ്ഥാന നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.