കാസര്‍കോഡ്: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന ബെന്നി ബെഹനാനെ ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നിരന്തരം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ബെന്നി ബെഹനാനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.ഹോസ്ദുർഗ് സ്വദേശി ഗോപാലൻ നൽകിയ കേസിലാണ് ബെന്നി ബെഹനാൻ ഇതുവരെ ഹാജരാകാത്തത്. വീക്ഷണം പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിച്ചെന്നു കാണിച്ചാണ് ഗോപാലന്‍ മാനനഷ്‌ടത്തിന് കേസ് കൊടുത്തിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ