Latest News

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഒക്ടോബർ 29നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തത്

bineesh kodiyeri,ബിനീഷ് കോടിയേരി, GOLD SMUGGLING, സ്വർണക്കടത്ത്, THIRUVANANTHAPURAM, തിരുവനന്തപുരം, BENGALURU, ബെംഗളൂരു, ED, ENFORCEMENT, ENFORCEMENT DIRECTORATE, എൻഫോഴ്സ്മെന്റ്, ഇഡി, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, IE MALAYALAM,ഐഇ മലയാളം

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഒക്ടോബർ 29നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തത്.

അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്‌ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്.

Read Also: കുറ്റാരോപിതൻ മാത്രമല്ലേ, ഇപ്പോഴും ബിഷപ്പാണ്; ഫ്രാങ്കോയുടെ ചിത്രം കലണ്ടറിൽ നൽകിയത് ന്യായീകരിച്ച് തൃശൂർ അതിരൂപത

നേരത്തെ, ബെംഗളൂരു ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നർക്കോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു.

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് ബിനീഷ് കോടിയേരിയെ നേരത്തെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ ഇ.ഡി. ഓഫീസിൽവച്ച് ചോദ്യം ചെയ്‌ത ശേഷമാണ് ബിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bengaluru drug case bineesh kodiyeri enforcement

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express