ബെംഗലൂരു: ബെംഗലൂരുവിലെ മലയാളി വ്യവസായി എംകെ കുരുവിള നൽകിയ സോളാർ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജിയിൽ ഇന്ന് വിധി. സോളാർ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്.
ബെംഗലൂരു സിറ്റി കോടതിയാണ് കേസിൽ വിധി പറയുന്നത്. 400 കോടിയുടെ സോളാർ പദ്ധതിക്കായി ഉമ്മൻചാണ്ടിയുടെ ബന്ധു അടക്കമുള്ളവർ ഒന്നര കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കുരുവിളയുടെ പരാതി.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഈ കേസിൽ ഇദ്ദേഹം അടക്കമുള്ള പ്രതികൾ പിഴയടക്കണമെന്നായിരുന്നു ബെംഗലൂരു കോടതി വിധിച്ചത്. എന്നാല്‍ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.