ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, ആദര്‍ശ്, കൊച്ചി സ്വദേശി കെ.ശില്പ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഗണറിനു ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട വാഗണര്‍ മുന്നിലുണ്ടായിരുന്ന സ്കോര്‍പിയോയില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ സ്കോര്‍പിയോ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. മൂന്നു ലോറികളും അഞ്ചു കാറുകളുമാണ് ആകെ അപകടത്തിൽപ്പെട്ടത്.
Read More: ഇന്ത്യയിലെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ ആറു മടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം