അ​ഞ്ച​ൽ: കൊ​ല്ലം അ​ഞ്ച​ലി​ൽ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​ത് മ​ർ​ദ​ന​മേ​റ്റാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ബം​ഗാ​ൾ സ്വ​ദേ​ശി മാ​ണി​ക് റോ​യി (32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 മ​ണി​യോ​ടെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ത​ല​യ്ക്കേ​റ്റ അ​ടി​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​ന​യ​ഞ്ചേ​രി​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മാ​ണി​ക്‌ റോ​യി​യെ കഴിഞ്ഞ മാസം 24നാണ് അക്രമികള്‍ മര്‍ദ്ദിച്ചത്. സമീപത്തെ വീട്ടില്‍ നിന്നും വാങ്ങിയ കോഴിയേയും കൊണ്ട് വരികയായിരുന്ന മാണിക്കിനെ നാട്ടുകാരില്‍ ചിലര്‍ തടയുകയായിരുന്നു. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ ആക്രമണം നടത്തിയത്. ക്രൂരമായ മര്‍ദ്ദനത്തില്‍ മാണിക്കിന് സാരമായ പരുക്കേറ്റു.

തങ്ങളാണ് മാണിക്കിന് കോഴിയെ നല്‍കിയതെന്ന് സമീപത്തെ വീട്ടുകാര്‍ വന്ന് പറഞ്ഞതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പരുക്കേറ്റ മാണിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ക​യാ​യി​രു​ന്നു.

ശശിധരക്കുറുപ്പ് എന്ന അഞ്ചല്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പേരാണ് അക്രമം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം. ഇതില്‍ ആസിഫ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ