രണ്ട് മാസത്തിനകം കോവിഡ് വാക്സിനേഷന്റെ ഗുണഫലം ഉണ്ടാകും: കെ.കെ.ശൈലജ

കിറ്റ് വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയില്‍ പോയതിനെ കെ.കെ.ശൈലജ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു

KK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം

കണ്ണൂര്‍: രണ്ട് മാസത്തിനകം കോവിഡ് വാക്സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പശ്ചാത്തത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കേരളത്തില്‍ കോവിഡിന്റെ ഭയാനകമായ ഒരു അന്തരീക്ഷമില്ല, എന്നാലും ശ്രദ്ധ ചെലുത്തണം. ആള്‍ക്കൂട്ടം ഉണ്ടാകുന്നുവെന്നത് വസ്തുതയാണ്. എല്ലാവരോടും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളമാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ചത്. പൂര്‍ണമായും കോവിഡ് ഇല്ലാതാകണമെങ്കില്‍ വാക്സിന്റെ ഗുണഫലം കണ്ടു തുടങ്ങണം, അതിന് ഏകദേശ രണ്ട് മാസമെടുക്കും,” ആരോഗ്യമന്ത്രി പറഞ്ഞു.

Read More: കോവിഡ് വ്യാപനം മോശം അവസ്ഥയിൽ നിന്ന് വളരെ മോശം അവസ്ഥയിലേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

അതേസമയം, കിറ്റ് വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയില്‍ പോയതിനെ കെ.കെ.ശൈലജ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. “പ്രതിപക്ഷ നേതാവ് എന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ല. ഇലക്ഷന്‍ വന്നാല്‍ ശമ്പളം വാങ്ങണ്ട എന്ന് പറയാന്‍ പറ്റുമോ, പെന്‍ഷന്‍ കൊടുക്കണ്ട എന്ന് പറയാന്‍ പറ്റുമോ. അതുപോലെ തന്നെയാണ് കിറ്റും. ആര് എതിര്‍ത്താലും കിറ്റു കൊടുക്കും,”
ആരോഗ്യമന്ത്രി പ്രതികരിച്ചു. കിറ്റിനെതിരെ കോടതിയില്‍ പോയത് ജനങ്ങളോട് ചെയ്ത മഹാ അപരാധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Benefits of vaccination will be in two months says kk shailaja

Next Story
പിണറായി മോദിയുടെ അനുസരണക്കുട്ടി, ഇരുവരം ഭായ്-ഭായ് കളിക്കുന്നു: രമേശ് ചെന്നിത്തലRamesh Chennithala and Pinarayi Vijayan
The moderation of comments is automated and not cleared manually by malayalam.indianexpress.com