കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വീടുകളില്‍ സുരക്ഷയ്ക്കായി പൊലീസിന്റെ ‘ബെല്‍ ഓഫ് ഫെയ്ത്’ പദ്ധതി. ഒറ്റയ്ക്ക് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഒരു കൈയ്യകലത്തില്‍ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി ഗുജറാത്ത് സ്ട്രീറ്റിലെ ഇരുപത്തിയെട്ട് വീടുകളിലേക്കാണ് ബെല്‍ കൈമാറിയിരിക്കുന്നത്.

അടുത്തുള്ളയാള്‍ക്ക് സഹായം ആവശ്യമെന്ന ഓര്‍മപ്പെടുത്തലാണ് ഈ ശബ്ദം. സംരക്ഷണത്തിനായുള്ള മുന്നറിയിപ്പാണിത്. പത്ത് മിനിറ്റ് ദൈര്‍ഘ്യത്തിനിടയില്‍ പ്രത്യേക വോളന്റിയര്‍മാര്‍ക്ക് ഇവരുടെ അടുത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കാനാകും. ഇതിനായി താല്‍പര്യമുള്ള തദ്ദേശീയരെ പരിശീലിപ്പിക്കും.

Read Also: തോല്‍വിക്ക് കാരണമുണ്ട്; അങ്ങനൊരാള്‍ ഉണ്ടായിരുന്നങ്കില്‍ തോല്‍ക്കില്ലായിരുന്നു: രവി ശാസ്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ ‘വയോമിത്രം’ പദ്ധതിയില്‍പ്പെടുത്തി കരുതല്‍ വിപുലീകരിക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോട് നഗരപരിധിയില്‍ 241 വീടുകളില്‍ ബെല്‍ സ്ഥാപിക്കും. ഓരോ മാസവും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി ചേര്‍ന്ന് വിവരശേഖരണവും നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.