തൊടുപുഴ: ചേറ്റുകുഴി ഓർത്തഡോക്​സ്​ പള്ളിയിൽ വികാരിയെ മാറ്റിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. പള്ളിവികാരി ആയിരുന്ന ഫാദർ കുരിയാക്കോസ്​ വലേലിനെ തിരിച്ച്​ കൊണ്ടുവരണമെന്ന്​ ആവശ്യപ്പെട്ടാണ്​ വിശ്വാസികൾ പ്രതിഷേധിക്കുന്നത്​.

ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതാണ്​​ പള്ളി വികാരിയെ മാറ്റുന്നതിന്​ ഇടയാക്കിയതെന്നാണ്​ വിശ്വാസികൾ ആരോപിക്കുന്നത്​. ഒന്നരവർഷമായി ഫാ.ടി.സി.മത്തായിയാണ് പളളിയില്‍ വൈദിക ശുശ്രൂഷകൾ നടത്തിവന്നിരുന്നത്. ഇടുക്കി ഭദ്രാസനം അധ്യക്ഷൻ കൂടിയായ ഫാ.ടി.സി.മത്തായിയെ വെള്ളിയാഴ്ചയാണ് വൈദിക ചുമതലയിൽനിന്നു നീക്കിയതായി നോട്ടീസ് നൽകിയത്.

വികാരിയെ ചുമതലയിൽനിന്നു മാറ്റിയതിന്റെ യഥാർത്ഥ കാരണമറിയാതെ മറ്റൊരു വികാരിയെയും പള്ളിക്കുള്ളിൽ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞ് ദേവാലയം ഇന്നലെ അടച്ചുപൂട്ടിയിരുന്നു. പുതിയ വികാരി എൻ.പി.ഏലിയാസ് പള്ളി അകത്ത് നിന്ന് പൂട്ടിയാണ് ഇപ്പോൾ കുർബാന നടത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ