scorecardresearch

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും പരാതിയുമായി വിശ്വാസികൾ

കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയാണ് പരാതി നൽകിയത്

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും പരാതിയുമായി വിശ്വാസികൾ
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡന വിവാദത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും പ്രതിസ്ഥാനത്തേക്ക്. ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി മറച്ചുവച്ചെന്നാണ് വിശ്വാസികളുടെ സംഘടന പരാതി ഉന്നയിച്ചിരിക്കുന്നത്.

എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയ്‌ക്കാണ് പരാതി നൽകിയത്. വിശ്വസികളുടെ സംഘടനയായ എഎംടിയാണ് പൊലീസിനെ സമീപിച്ചത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ബിഷപ്പിനെതിരായ പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതായി എഎംടി ആരോപിക്കുന്നുണ്ട്. ഇക്കാര്യം പൊലീസിന് നൽകിയ പരാതിയിലുണ്ടോയെന്ന് വ്യക്തമല്ല.

കുറവിലങ്ങാട് വച്ച് 2014 ൽ ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്‌തുവെന്നാണ് കോട്ടയം എസ്‌പിക്ക് നൽകിയ പരാതിയിൽ കന്യാസ്ത്രീ ആരോപിക്കുന്നത്.

ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെതിരെയാണ് പരാതി. എന്നാൽ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന്റെ പേരിൽ വ്യാജ പരാതിയുമായി രംഗത്ത് വന്നതാണെന്നാണ് മറുവാദം. കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ബിഷപ്പും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ബിഷപ്പിന്റെ പരാതിയാണ് പൊലീസിന് ആദ്യം ലഭിച്ചത്.

പീഡനം നടന്ന ഉടൻ തന്നെ പൊലീസിനെ സമീപിക്കാൻ താനൊരുങ്ങിയിരുന്നുവെന്നും എന്നാൽ ഭീഷണിപ്പെടുത്തി തടയുകയായിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ഇരു കേസുകളും വൈക്കം ഡിവൈഎസ്‌പിക്ക് കൈമാറിയിരിക്കുകയാണ്. ഇദ്ദേഹത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Believers organisation move to police against cardinal mar george alancheri for hiding nun complaint of sexual abuse against jalandhar bishop