ഭൂമി വിൽപ്പന വിവാദം തർക്കം വൈദികരിൽ നിന്നും അൽമായരിലേയ്ക്ക്. സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പന വിവാദം സഭയ്ക്കുളളിൽ പ്രതിസന്ധിയായി മാറുകയാണ്. അത് വ്യക്തമാക്കുന്നതാണ് ഇന്ന് അങ്കമാലിയിൽ ചേർന്ന് അൽമായരുടെ യോഗത്തിലെ ബഹളം.

അങ്കമാലിയിലെ സുബോധന സെന്രറിൽ ചേർന്ന സീറോ മലബാർ സഭയിലെ അൽമായരുടെ സംഘടനയുടെ യോഗത്തിലാണ് നാടകീയമായ പ്രതിഷേധ രംഗങ്ങളുണ്ടായത്. ചങ്ങനാശേരി, അങ്കമാലി അതിരുപതകളിലുളളവരാണ് ബഹളമുണ്ടാക്കിയത്.

ഭൂമി ഇടപാടിലെ വസ്തുതകൾ അൽമായരെ ബോധ്യപ്പെടുത്തനായിരുന്നു യോഗം വിളിച്ചത്. എന്നാൽ സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പന തർക്കത്തിൽ ഇരുഭാഗത്തായി നിൽക്കുന്ന ചങ്ങനാശേരി, അങ്കമാലി അതിരുപതകളിലെ വിശ്വാസികളാണ് ഈ വിഷയത്തിൽ ബഹളമുണ്ടാക്കയിത്. തുടർന്ന് പൊലീസ് ഇടപെട്ട് ബഹളം അവസാനിപ്പിക്കുകയായിരന്നു. പ്രതിഷേധക്കാരെ പൊലീസ് നീക്കി.

കത്തോലിക്ക സഭയുടെ മുഖപത്രമായ സത്യദീപത്തിൽ കഴിഞ്ഞ രണ്ട് ലക്കത്തിലും വന്ന ലേഖനങ്ങളിൽ ഭൂമി വിൽപ്പന സംബന്ധിച്ച് കർദിനാളിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു. സത്യദീപത്തിലെ ലേഖനമാണ് യോഗത്തിൽ പ്രതിഷേധത്തിന് വഴിയൊരുക്കിയതെന്നാണ് ആദ്യ റിപ്പോർട്ടുകൾ.

Read More:’എളങ്കുന്നപ്പുഴയച്ചനും ളൂയിസ് മെത്രാനും’ ചരിത്രം കൊണ്ട് കർദിനാളിനെതിരെ വീണ്ടും ഒളിയമ്പുമായി സത്യദീപം

നേരത്തെ തന്നെ ചങ്ങനാശേരി അതിരൂപതയിലെ  ഒരു വിഭാഗം അൽമായർ കർദിനാളിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ  നേരത്തെ രംഗത്ത് എത്തിയിരുന്നു.  ഈനിലപാടിനെ അനുകൂലിക്കുന്നവരാണ് യോഗത്തിൽ ബഹളമുണ്ടാക്കിയതെന്നാണ് ആരോപണം. കർദിനാളിനെതിരായ പ്രചാരണം അവസാനിപ്പിക്കണമെന്നും പറഞ്ഞു തീർക്കാവുന്ന പ്രശ്നം മാത്രമേ ഇവിടെയുളളൂവെന്നും അവർ പറയുന്നു.

Read More: “ഏറ്റുപറച്ചിലുകൾ സഭയുടെ യശസ്സ് ഉയർത്തിയിട്ടേയുളളൂ” ഭൂമി വിൽപ്പന വിവാദത്തിൽ കത്തോലിക്ക സഭയുടെ മുഖപത്രം

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ