കൊച്ചി: ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപ്പത്രം തയ്യറായി. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ആദ്യ കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലർ വെടിവയ്പ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.

ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ്​ പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബര്‍ 15നാണ് ലീന മരിയ പോളി​ന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ നെയിൽ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. കേസിലെ കുറ്റപത്രം ചൊവ്വാഴ്​ച കോടതിയിൽ സമർപ്പിക്കും.

25 കോടി ആവശ്യപ്പെട്ട് അധോലോക രാജാവ് രവി പൂജാരിയിൽ നിന്ന് ഇവർക്ക് ഭീഷണിയുണ്ടെന്നാണ് അവർ പരാതിപ്പെട്ടിരിക്കുന്നത്. വെടിയുതിർത്ത അക്രമികൾ രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് പോയിരുന്നു. മുൻപ് സാമ്പത്തിക തട്ടിപ്പ് കേസിൽ ലീന മരിയ പോൾ പ്രതിയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ