കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെയുണ്ടായ വെടിവയ്പ് കേസിൽ രണ്ടുപേർ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. എറണാകുളം സ്വദേശികളായ ബിലാൽ, വിപിൻ എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
Read: ബ്യൂട്ടി പാർലർ വെടിവയ്പ്പ്: രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപത്രം
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്നും അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരിക്കും കൊല്ലം സ്വദേശിയായ ഡോക്ടർക്കും വെടിവയ്പുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഡിസംബർ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവച്ചത്.