ന്യൂഡൽഹി: മലയാളിയായ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നും ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റും ഉ​ദ​യ്ന​ഗ​റും ഒ​​​രു​​​ങ്ങി. വ​​​ത്തി​​​ക്കാ​​​നി​​​ലെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ആ​​​ഞ്ജ​​​ലോ അ​​​മാ​​​ത്തോ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക​​​ പ്ര​​​ഖ്യാ​​​പ​​​ന​​​വും ദി​​​വ്യ​​​ബ​​​ലി​​​യും ന​​ട​​ക്കും. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​മു​​​ള്ള ഉ​​​ദ​​​യ്ന​​​ഗ​​​ർ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് പ​​​ള്ളി​​​യി​​​ൽ മൂ​​​ന്നി​​​നും അ​​​ഞ്ചി​​​നും പ്ര​​​ത്യേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ന​​​വം​​​ബ​​​ർ നാ​​​ലി​​​നു രാ​​​വി​​​ലെ 10ന് ​​ഇ​​​ൻ​​​ഡോ​​​റിലെ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ക​​​ത്തീ​​​ഡ്ര​​​ലി​​​നു സ​​​മീ​​​പ​​​ത്തെ സെ​​​ന്‍റ് പോ​​​ൾ ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഗ്രൗ​​​ണ്ടിലാണ് ചടങ്ങുകൾ നടക്കുന്നത്.

1995 ലാണ് സിസ്റ്റർ റാണി മരിയ ഇൻഡോറിൽവച്ച് കൊല്ലപ്പെടുന്നത്. എറണാകുളം ജില്ലയിലെ പുല്ലുവഴി സ്വദേശിനിയാണ് സിസ്റ്റർ റാണി മരിയ. 1954 ൽ ജനിച്ച സിസ്റ്റർ റാണി മരിയ ഫ്രാൻസിഷ്യൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന് വേണ്ടിയാണ് പ്രവർത്തിച്ചത്. 1995 ൽ ബസിൽ നിന്ന് വലിച്ചിറക്കി സിസ്റ്റർ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 54 തവണയാണ് സിസ്റ്ററെ സമാന്ദർ സിങ് എന്ന വ്യക്തി കത്തികൊണ്ട് കുത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇയാളോട് പിന്നീട് റാണി മരിയയുടെ കുടുംബം ക്ഷമിക്കുകയും ഇയാളെ വിട്ടയക്കുകയും ചെയ്തിരുന്നു. 49 വയസ്സുകാരനായ സമാന്ദർ സിങ് റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.

രാ​​​ജ്യ​​​ത്തി​​ന​​ക​​ത്തും പു​​​റ​​​ത്തും​​ നി​​​ന്നു​​​മാ​​​യി അ​​​ന്പ​​​തോ​​​ളം മെ​​​ത്രാ​​ന്മാ​​​ർ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ നീ​​​ളു​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ദി​​​വ്യ​​​ബ​​​ലി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ർ​​​ശ​​​ന​​​മു​​​ണ്ട്. ഉ​​ച്ച​​യ്ക്ക് ഒ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിങ് ചൗ​​​ഹാ​​​ൻ, ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​റും ഇ​​​ൻ​​​ഡോ​​​ർ എം​​​പി​​​യു​​​മാ​​​യ സു​​​മി​​​ത്ര മ​​​ഹാ​​​ജ​​​ൻ തു​​​ട​​​ങ്ങി രാ​​​ഷ്‌ട്രീയ, സാ​​​മൂ​​​ഹ്യ, മ​​​ത ​​​രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

തീ​​​ർ​​​ഥാ​​​ട​​​ന കേ​​ന്ദ്ര​​​മാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് നവംബർ 15നു പ്ര​​​തി​​​ഷ്ഠി​​​ക്കും. നവംബർ നാ​​​ലി​​​നു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു​​ശേ​​​ഷം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണു തി​​​രു​​​ശേ​​​ഷി​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. 11നാണ് ​​​വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.