scorecardresearch

‘ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയും’; വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ ലീഗ് നേതാവിന്റെ വിവാദ പരാമർശം

പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രണ്ടത്താണി രംഗത്തെത്തി

abdhurahman,kerala,controversy

കണ്ണൂര്‍: വിദ്യാഭ്യാസ പരിഷ്‌കരണ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി. വിദ്യാഭ്യാസ പരിഷ്‌കാരത്തിലൂടെ പഠിപ്പിക്കുക സ്വയം ഭോഗവും സ്വവര്‍ഗരതിയുമാണെന്നാണ് രണ്ടത്താണിയുടെ ആരോപണം. പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മ്മികതയും തകര്‍ക്കും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനേയും രണ്ടത്താണി വിമര്‍ശിച്ചു. കണ്ണൂരില്‍ യുഡിഎഫിന്റെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

”വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതെല്ലാം സാധ്യമായത് ഒരുമിച്ചിരുത്തിയിട്ടല്ല. കൗമാര പ്രായത്തില്‍ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ചിരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ. എന്നിട്ടോ പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ്. സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം. ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താല്‍ എങ്ങനെയുണ്ടാകുമാ നാടിന്റെ സംസ്‌കാരം? ഇവര്‍ക്കാവശ്യം എന്താണ്? ധാര്‍മ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,” അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.

പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രണ്ടത്താണി രംഗത്തെത്തി. വികലമായ രീതിയിലേക്ക് പാഠ്യ പദ്ധതി പരിഷ്‌കാരം കൊണ്ടു പോകുന്നതിനെയാണ് എതിര്‍ത്തതെന്നായിരുന്നു ന്യായീകരണം. പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരണം ഉണ്ടാകണം. അതില്‍ എതിര്‍പ്പില്ല. കഴിഞ്ഞ യുഡിഎഫിന്റെ കാലത്തും നടത്തിയിട്ടുണ്ട്. നല്ല ഇടപെടലുകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. എല്ലാവരും ഒരു യൂണിഫോം ധരിക്കണം. എല്ലാവരും ഇടകലര്‍ന്ന് ഇരിക്കണം, സമയക്രമം മാറ്റണം തുടങ്ങിയവ മാത്രമായി പോകരുത് പാഠ്യപരിഷ്‌കരണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങള്‍ സംരക്ഷിക്കണം. എല്ലാ മതവിഭാഗങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട യൂണിഫോം ധരിക്കാന്‍ അവകാശമുണ്ട്. അതിനിടെ എല്ലാവരും പാന്റസ് ധരിക്കണമെന്ന് പറയുന്നത് ഗുണകരമാകില്ല. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല.

സര്‍ക്കാര്‍ നീക്കത്തില്‍ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈഗിംക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതല്ല. സ്‌കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കും. പുതിയ പദ്ധതികള്‍ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bdurahiman randathani controversial speech