വനിതാ മതില്‍ വർഗീയ മതിലല്ല, ബിഡിജെഎസില്‍ ഭിന്നതയില്ല: തുഷാർ വെള്ളാപ്പള്ളി

വനിതാ മതിലിൽ തന്റെ കുടുംബത്തിൽ നിന്ന് ആരോക്കെ പങ്കെടുക്കുമെന്ന് തനിക്ക് അറിയില്ലെന്നും തുഷാർ പറഞ്ഞു

bdjs, thushar vellappally, vanitha mathil, ldf government,തുഷാർ വെള്ളാപ്പള്ളി, വനിതാ മതിൽ,ശബരിമല, nda, ഐഇ മലയാളം

കോട്ടയം: വനിതാ മതിൽ വർഗ്ഗീയ മതിലല്ലെന്നും , വനിതാ മതിലിനെച്ചൊല്ലി ബിഡിജെഎസിൽ ഭിന്നതയില്ലെന്നും തുഷാർ വെള്ളാപ്പള്ളി. ഇതിനാൽ ബിഡിജെഎസ് അംഗങ്ങൾക്ക് വനിതാ മതിലിൽ പങ്കെടുക്കാമെന്നും തുഷാർ പറഞ്ഞു.

സ്ത്രീ അല്ലാത്തതിനാൽ താൻ വനിതാ മതിലിൽ പങ്കെടുക്കില്ലെന്നും തുഷാർ വ്യക്തമാക്കി. വനിതാ മതിലിൽ തന്റെ കുടുംബത്തിൽ നിന്ന് ആരോക്കെ പങ്കെടുക്കുമെന്ന് തനിക്ക് അറിയില്ലെന്നും തുഷാർ പറഞ്ഞു.

ബിഡിജെഎസിന്റെ എഴുപത് ശതമാനത്തോളം നേതാക്കളും അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തെന്ന് തുഷാർ വെള്ളാപ്പളി പറഞ്ഞു. വനിതാ മതിൽ ശബരിമലയിലെ ആചാരങ്ങൾക്ക് എതിരാണെന്ന് പറയാനാകില്ല.

വനിതാ മതിലിനായി സർക്കാർ സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ വനിതാ മതിലിനെ വർഗീയ മതിൽ എന്ന് വിളിക്കുന്നത് തെറ്റാണെന്നും തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bdjs vanitha mathil thushar vellappally

Next Story
മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ കല്യാണത്തിന് പോയ സംഭവം; കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടിpk kunjalikutty, muslim league, triple talaq, wedding, ie malayalam, പികെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ്, കല്യാണം മുത്തലാഖ്, ബിരിയാണി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com