scorecardresearch

വനിതാ മതില്‍ വർഗീയ മതിലല്ല, ബിഡിജെഎസില്‍ ഭിന്നതയില്ല: തുഷാർ വെള്ളാപ്പള്ളി

വനിതാ മതിലിൽ തന്റെ കുടുംബത്തിൽ നിന്ന് ആരോക്കെ പങ്കെടുക്കുമെന്ന് തനിക്ക് അറിയില്ലെന്നും തുഷാർ പറഞ്ഞു

വനിതാ മതിലിൽ തന്റെ കുടുംബത്തിൽ നിന്ന് ആരോക്കെ പങ്കെടുക്കുമെന്ന് തനിക്ക് അറിയില്ലെന്നും തുഷാർ പറഞ്ഞു

author-image
WebDesk
New Update
bdjs, thushar vellappally, vanitha mathil, ldf government,തുഷാർ വെള്ളാപ്പള്ളി, വനിതാ മതിൽ,ശബരിമല, nda, ഐഇ മലയാളം

കോട്ടയം: വനിതാ മതിൽ വർഗ്ഗീയ മതിലല്ലെന്നും , വനിതാ മതിലിനെച്ചൊല്ലി ബിഡിജെഎസിൽ ഭിന്നതയില്ലെന്നും തുഷാർ വെള്ളാപ്പള്ളി. ഇതിനാൽ ബിഡിജെഎസ് അംഗങ്ങൾക്ക് വനിതാ മതിലിൽ പങ്കെടുക്കാമെന്നും തുഷാർ പറഞ്ഞു.

Advertisment

സ്ത്രീ അല്ലാത്തതിനാൽ താൻ വനിതാ മതിലിൽ പങ്കെടുക്കില്ലെന്നും തുഷാർ വ്യക്തമാക്കി. വനിതാ മതിലിൽ തന്റെ കുടുംബത്തിൽ നിന്ന് ആരോക്കെ പങ്കെടുക്കുമെന്ന് തനിക്ക് അറിയില്ലെന്നും തുഷാർ പറഞ്ഞു.

ബിഡിജെഎസിന്റെ എഴുപത് ശതമാനത്തോളം നേതാക്കളും അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തെന്ന് തുഷാർ വെള്ളാപ്പളി പറഞ്ഞു. വനിതാ മതിൽ ശബരിമലയിലെ ആചാരങ്ങൾക്ക് എതിരാണെന്ന് പറയാനാകില്ല.

വനിതാ മതിലിനായി സർക്കാർ സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ വനിതാ മതിലിനെ വർഗീയ മതിൽ എന്ന് വിളിക്കുന്നത് തെറ്റാണെന്നും തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞു.

Nda Bdjs Sabarimala Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: