scorecardresearch

ബിഡിജെഎസ് എൽഡിഎഫിൽ ചേരണമെന്ന് വെളളാപ്പളളി നടേശൻ

കേരളത്തിൽ ബിജെപി പ്രൈവറ്റ് കമ്പനിയായി മാറിയെന്ന് വെളളാപ്പളളി

കേരളത്തിൽ ബിജെപി പ്രൈവറ്റ് കമ്പനിയായി മാറിയെന്ന് വെളളാപ്പളളി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vellappally Natesan, sndp, bdjs

ആലപ്പുഴ: ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ വിള്ളല്‍ വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്നും ഇടത് മുന്നണിക്കൊപ്പം ചേരണമെന്നും വെളളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിൽ ബിജെപി പ്രൈവറ്റ് കന്പനിയായി മാറിയെന്നും പിണറായി വിജയൻ പത്ത് വർഷം കേരളം ഭരിക്കുമെന്നും നടേശൻ പറഞ്ഞു.

Advertisment

ചേർത്തലയിൽ ഇന്ന് എൻഡിഎ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ ഇന്ന് എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഗ്രൂപ്പ് കളിയും കോഴയും മാത്രമാണ് ബിജെപിയിൽ നടക്കുന്നതെന്നും വെളളാപ്പള്ളി ആരോപിച്ചു.

ബിഡിജെഎസ്സിന് പറ്റിയ മുന്നണി ഇടതുപക്ഷമാണെന്നാണ് വെള്ളാപ്പള്ളിയുടെ വിലയിരുത്തൽ. ഇതിനു സിപിഎം അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി-ബിഡിജെഎസ് ബന്ധം കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

Bjp Bdjs Vellappally Natesan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: