കൊച്ചി: എന്‍ഡിഎ മുന്നണി വിട്ടേക്കാമെന്ന സൂചന നല്‍കി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് തുഷാര്‍ പറഞ്ഞു. ഒരിക്കലും എന്‍ഡിഎ വിടില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.

യുഡിഎഫും എല്‍ഡിഎഫും ബിഡിജെഎസിനെ സ്വീകരിക്കാന്‍ സന്തോഷമാണെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ സന്തോഷമാണുള്ളത്. ഒന്നും തള്ളിക്കളയുന്നില്ല. എന്നാൽ, ഇപ്പോൾ എൻഡിഎയിൽ തന്നെ തുടരാനാണ് തീരുമാനമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ബിഡിജെഎസ് എൻഡിഎയിൽ നിന്ന് അകലുന്നു എന്ന തരത്തിൽ നേരത്തെയും വാർത്തകൾ പുറത്തുവന്നിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ബിഡിജെഎസ് അകലം പാലിക്കുകയാണ്. അത് മുന്നണിയിലെ പ്രശ്നങ്ങളെ തുടർന്നാണെന്നാണ് റിപ്പോർട്ടുകൾ.

Read Also: പൊലീസ് ലോഗോയിലെ വെള്ള നിറം മാറ്റി ചുവപ്പാക്കിയതിനെതിരെ മുല്ലപ്പള്ളി

എൻഡിഎയിൽ ബിഡിജെഎസിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തുഷാർ വെളളാപ്പളളി നേരത്തെ പറഞ്ഞിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നും അതിലാണ് പ്രതീക്ഷയെന്നും തുഷാർ പറഞ്ഞു.

നേരത്തെ എൻഡിഎയിൽ തുടരണമോയെന്ന് ബിഡിജെഎസ് പുനർചിന്തനം നടത്തണമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞിരുന്നു. ബിഡിജെഎസിന് സ്ഥാനമാനങ്ങളൊന്നും കിട്ടുന്ന യാതോരു ലക്ഷണവും കാണുന്നില്ലെന്നും കേരളത്തിൽ എൻഡിഎ മുന്നണിയിൽ നിന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതേസമയം, ബിഡിജെഎസിനെ തള്ളാത്ത നിലപാടിലാണ് സിപിഎമ്മും ഇടതു മുന്നണിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.