scorecardresearch

വേങ്ങര ഉപതെരഞ്ഞെടുപ്പ്: എന്‍ഡിഎ യോഗത്തില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നു

കേന്ദ്രത്തിൽ ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ലഭിക്കാത്തതിലും ബിജെപിയുമായി നിലനിൽക്കുന്ന തർക്കങ്ങളെയും തുടർന്നാണ് ബിഡിജെഎസ് യോഗം ബഹിഷ്കരിച്ചത്

കേന്ദ്രത്തിൽ ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ലഭിക്കാത്തതിലും ബിജെപിയുമായി നിലനിൽക്കുന്ന തർക്കങ്ങളെയും തുടർന്നാണ് ബിഡിജെഎസ് യോഗം ബഹിഷ്കരിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam

തിരുവനന്തപുരം: ബിജെപി-ബിഡിജെഎസ് ബന്ധത്തിലെ വിളളല്‍ മറനീക്കി പുറത്തുവരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന എൻഡിഎ യോഗത്തിൽ നിന്നും ബിഡിജെഎസ് വിട്ടുനിന്നു. കേന്ദ്രത്തിൽ ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ലഭിക്കാത്തതിലും ബിജെപിയുമായി നിലനിൽക്കുന്ന തർക്കങ്ങളെയും തുടർന്നാണ് ബിഡിജെഎസ് യോഗം ബഹിഷ്കരിച്ചത്.

Advertisment

എന്നാല്‍ ബിഡിജെഎസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നും തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

മലപ്പുറം ലോക സഭാ ഉപതിരഞ്ഞെടുപ്പ് സമയത്തും ബി ഡിജെ എസ് എൻ ഡി എ​സഖ്യത്തോട് കലഹം പ്രഖ്യാപിച്ചു. വെളളാപ്പളളി നടേശനാണ് അന്ന് എതിർപ്പ് ഉയർത്തിയത്.​എന്നാൽ ബി ഡി ജെ എസ് നേതാവായ മകൻ തുഷാർ വെളളാപ്പളളി ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ രംഗത്തെത്തി. എന്നാൽ വെളളാപ്ഫളളിയും എസ് എൻ ഡി പിയും ബി ജെ പി ക്ക് പിന്തുണ പ്രഖ്യാപിച്ചില്ല. സമദൂര നിലപാടാണ് എന്നായിരുന്നു പ്രഖ്യാപനം.

മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പിന് ശേഷവും ബി ജെ പിക്ക് എതിരായ വിമർശനവുമായി വെളളാപ്പളളി മുന്നോട്ടു പോയപ്പോഴും മകനും ബി ഡി ജെ എസും ബി ജെ പിക്ക് ഒപ്പമാണ് നിലപാട് സ്വീകരിച്ചത്. എന്നാൽ അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ മന്ത്രി പദമാണ് ഇപ്പോൾ ഇവരെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് സൂചന. തങ്ങൾക്കു നൽകിയ വാക്കുകളിലൊന്നും പോലും പാലിക്കാതിരിക്കുകയും കണ്ണന്താനത്തിന് മന്ത്രി പദവി നൽകിയതും സമുദായത്തെ അവഗണിക്കുയാണെന്ന അഭിപ്രായവും ഉയർന്നിരുന്നു. നേരത്തെ തന്നെ സംഘടനയ്ക്കുളളിൽ ഉയർന്ന മുറുമുറപ്പ് ശക്തമാകുന്ന സാഹചര്യത്തിലാണ് വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നിൽ ഈ തീരുമാനം.

Advertisment

അങ്ങനെ പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്നും അങ്ങനെ എന്തെങ്കിലും ഉന്നയിക്കപ്പെട്ടാൽ പ്രശ്ന പരിഹാരത്തിന് ബി ജെ പി നേതൃത്വവും ബി ഡി ജെ എസ് നേതൃത്വുമായി ഉടൻ തന്നെ സംഭാഷണമുണ്ടാകുമെന്നും എൻഡി എ സംസ്ഥാന നേതൃത്വം  സൂചിപ്പിച്ചു.

Bjp Bdjs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: