ന്യൂഡൽഹി: ബിഡിജെഎിന് വാഗ്ദാനം ചെയ്ത കാര്യങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് കേരളത്തിലെ എൻഡിഎ നേതൃത്വം കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന ചർച്ചയിൽ നിന്ന് തുഷാർ വെള്ളാപ്പള്ളി വിട്ടുനിൽക്കും. ഇക്കാര്യത്തിൽ കടുത്ത നിലയിൽ എൻഡിഎ യുമായി അതൃപ്തിയിലേക്ക് നീങ്ങാതിരിക്കാൻ വികെ ബാബുവിനെ പകരം യോഗത്തിൽ പങ്കെടുപ്പിക്കും.

കേന്ദ്രത്തിൽ ബോർഡ് ചെയർമാൻ പദവികളിൽ ബിജെപി നേതാക്കൾക്ക് മാത്രമാണ് പരിഗണന ലഭിച്ചത്. ബിഡിജെഎസിനെ പൂർണ്ണമായും വിലക്കി. സംസ്ഥാനത്ത് നടക്കുന്ന എൻഡിഎ പരിപാടികളിലും ബിഡിജെഎസ്-ബിജെപി ഏകാപനമില്ല. പൊതുവായി നടത്തേണ്ട എല്ലാ കാര്യങ്ങളിലും ബിജെപി ഒറ്റയ്ക്ക് മുന്നോട്ട് പോവുകയാണ് തുടങ്ങിയ അതൃപ്തികൾ ബിഡിജെഎസിനുണ്ട്.

നേരത്തേ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെുപ്പിന് ശേഷം കേരളത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അറിയിച്ചിരുന്നു. ഇതിന് മുൻപ് മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് തുഷാറെന്ന് അറിയുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് എൻഡിഎ സംഘം കേന്ദ്രമന്ത്രിമാരെ കാണുന്നത്. അരുൺ ജെയ്റ്റ്ലി, നിർമല സീതാരാമൻ, രാധാമോഹൻ സിംഗ്, റാം വിലാസ് പാസ്വാൻ, സ്മൃതി ഇറാനി എന്നിവരുമായാണ് സംഘം ചർച്ച നടത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ