/indian-express-malayalam/media/media_files/uploads/2021/06/K-Surendran-CK-Janu-Bribery-Case-New-Audio-Clip-FI.jpeg)
Photo: Facebook/CK Janu, K Surendran
വയനാട്: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. ജെആര്‍പി പ്രസീത അഴിക്കോട് പുറത്ത് വിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയതായാണ് വിവരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെആര്‍പി നേതാവായിരുന്ന സി കെ ജാനുവിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനും പ്രസീതയും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണത്തിന്റെ ഭാഗമായിരുന്നു പരിശോധനക്കയച്ചത്.
കേസില്‍ നിര്‍ണായകമായ 14 ഇലക്ട്രോണിക് ഉപകരണങ്ങളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചതായും വിവരമുണ്ട്. ഒരു ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. സുരേന്ദ്രന് പുറമെ പ്രസീത, ജാനു, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിന് പുറത്തുള്ള ഫോറൻസിക് ലാബിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് ബത്തേരി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും പ്രതികളായ സുരേന്ദ്രൻ, ജാനു എന്നിവർക്കെതിരായ കുറ്റപത്രം കൈം ബ്രാഞ്ച് ഉടൻ കോടതിയിൽ സമര്‍പ്പിച്ചേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us