scorecardresearch
Latest News

മലയാളി ബാസ്‌കറ്റ് ബോൾ താരം ലിതാര താമസസ്ഥലത്ത് മരിച്ച നിലയിൽ

പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

മലയാളി ബാസ്‌കറ്റ് ബോൾ താരം ലിതാര താമസസ്ഥലത്ത് മരിച്ച നിലയിൽ

പട്ന: മലയാളിയായ ബാസ്‌കറ്റ് ബോൾ താരം കെ.സി ലിതാരയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കത്തിയച്ചാലി സ്വദേശിയാണ്. റെയിൽവേക്കായി കളിച്ചിരുന്ന താരമാണ് ലിതാര. പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കോഴിക്കോടുള്ള വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ ഫ്ലാറ്റ് ഉടമയെ വിവരമറിയിക്കുകയിരുന്നു. ഫ്ലാറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ലിതാരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയതായാണ് വിവരം.

പട്ന ധനാപൂരിലെ ഡിഎംആർ ഓഫീസിലെ ജീവനക്കാരിയായിരുന്നു ലിതാര. ആറ് മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. രാജ്യാന്തര വനിതാ ദിനത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ലിതാരയെ ആദരിച്ചിരുന്നു.

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Also Read: പൊലീസ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Basket ball player from kerala kc lithara found dead at residence