scorecardresearch

ബഷീർ പുരസ്കാരം ടി.പത്മനാഭന്

50000 രൂപയും പ്രശസ്തി പത്രവും സി.എൻ. കരുണാകരൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം

50000 രൂപയും പ്രശസ്തി പത്രവും സി.എൻ. കരുണാകരൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം

author-image
WebDesk
New Update
priya a. s, memories, t padmanabhan

തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീർ പുരസ്കാരം ടി. പത്മനാഭന്. മരയ എന്ന കഥാസമാഹാരമാണ് ടി.പത്മനാഭനെ പുരസ്കാരത്തിന് അർഹനാക്കിയത്. 50000 രൂപയും പ്രശസ്തി പത്രവും സി.എൻ. കരുണാകരൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

Advertisment

ട്രസ്റ്റ് ചെയ്ർമാൻ അഡ്വ. പി.കെ.ഹരികുമാർ അധ്യക്ഷനായ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തലയോലപറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

കഥാരചനയുടെ വലിയ ഒരു ഇടവേളയ്ക്കുശേഷം ടി.പത്മനാഭൻ എഴുതിയ കഥകൾ വായിക്കുമ്പോൾ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കന്നു. വ്യക്തികളും സംഭവങ്ങളും മനോഭാവങ്ങളുമെല്ലാം മാനവിക പ്രത്യക്ഷങ്ങളാവുന്നതായാണ് ഈ കഥകളിൽ അനുഭവമാകുന്നത്. മരയയിലെ കഥകളിൽ മനസിലൂടെ കടന്നുപോകുന്ന നേർത്ത അനുഭവ രേഖകളെ അതിന്റെ മാർദവം ചോർന്നു പോകാതെ ആവിഷ്കരിച്ചിരിക്കുന്നുവെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.

Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: