ബാറുകളിൽ ഇനിമുതൽ വിദേശമദ്യം വിൽക്കും

ബാറുകളില്‍ വില്‍പന ആരംഭിക്കുന്നതോടെ ഔട്ട്ലെറ്റുകളിലെ തിരക്ക് ഇല്ലാതാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍

bevco, home delivery of liquor, home delivery of liquor kerala, liquor online delivery, liquor online delivery kerala, liquor online delivery bevco, tp ramakrishnan, consumerfed, covid-19, coronavirus, kerala news, ie malayalam

തിരുവനന്തപുരം: വെയര്‍ ഹൗസ് ലാഭവിഹിതം കുറച്ചതോടെ ബാറുകളില്‍ ഇന്നു മുതല്‍ മദ്യം വില്‍ക്കും. 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായാണ് ലാഭവിഹിതം കുറച്ചിരിക്കുന്നത്.

കോവിഡ് സാഹചര്യത്തില്‍ മദ്യ വില്‍പന ശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ഹൈക്കോടതി വിമര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ബെവ്കോയോട് ലാഭവിഹിതം കുറയ്ക്കാന്‍ നിര്‍ദേശിച്ചത്.

ലാഭ വിഹിതം എട്ട് ശതമാനത്തില്‍ നിന്ന് 25 ആയി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബാറുടമകള്‍ പ്രതിഷേധത്തിലായിരുന്നു. സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിച്ചു. ബെവ്കോ ലാഭവിഹിതം കൂട്ടുമ്പോള്‍, മദ്യം വില്‍ക്കുമ്പോള്‍ ലാഭം കുറയുമെന്നായിരുന്നു ബാറുടമകളുടെ വാദം. ബിയറും വൈനും മാത്രമായിരുന്നു ഇത്രനാള്‍ വില്‍പന നടത്തിയിരുന്നത്.

ബാറുകളിലെ മദ്യ വില്‍പന പ്രതിഷേധത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ചതോടെ ബെവ്കോ ഔട്ട്ലെറ്റുകളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിവാഹത്തിന് 20 ആളുകള്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ളപ്പോള്‍ മദ്യ വില്‍പ്പനാകേന്ദ്രത്തിന് മുന്നിലെ ആള്‍ക്കൂട്ടത്തിനെ ഹൈക്കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്.

ബാറുകളില്‍ വില്‍പന ആരംഭിക്കുന്നതോടെ ഔട്ട്ലെറ്റുകളിലെ തിരക്ക് ഇല്ലാതാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Also Read: ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക്: ഉത്തരവാദികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bars to sell foreign liquor from today

Next Story
തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റക്സ്Kitex Tamil Nadu, കിറ്റക്സ്, kitex, kitex garments, സാബു ജേക്കബ്, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com