Latest News

ബാർകോഴക്കേസ്: ചെന്നിത്തല അടക്കമുള്ളവർക്കെതിരെയായ സിബിഐ അന്വേഷണത്തിൽ സർക്കാരിന്റെ നിലപാട് തേടി

സംസ്ഥാനത്ത് സിബിഐക്കുണ്ടായിരുന്ന പൊതുസമ്മതം നീക്കിയ സർക്കാർ രമേശ് ചെന്നിത്തലയ്‌ക്കെതിരായ സിബിഐ അന്വേഷണ ഹർജിയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകം

Ramesh Chennathala, രമേശ് ചെന്നിത്തല, statement on rape, വിവാദ പ്രസ്താവന, controversy statement, IE Malayalam, ഐഇ മലയാളം

കൊച്ചി: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും സിബിഐയുടെയും വിശദീകരണം തേടി. രണ്ടാഴ്‌ച്ചക്കകം വിശദികരണം നൽകണം.

രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്ക് കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി സ്വദേശി പി.എൽ.ജേക്കബ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ പരിഗണിച്ചത്. രമേശ് ചെന്നിത്തലക്ക് ഒരു കോടി നൽകിയെന്നാണ് ആരോപണം.

അതേസമയം, സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സിബിഐക്കു നൽകിയ പൊതുസമ്മത പത്രം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇങ്ങനെയൊരു സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ സിബിഐ അന്വേഷണത്തിൽ ഹെെക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയിരിക്കുന്നത്. സർക്കാർ കോടതിയിൽ സ്വീകരിക്കാൻ പോകുന്ന നിലപാട് ഏറെ പ്രസക്‌തമാകും.

Read Also: സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസുകളെ ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനം ബാധിക്കില്ല. അതേസമയം, ഇനി കേസുകളെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. അല്ലെങ്കിൽ കോടതി അനുമതി വേണം.

സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. കേന്ദ്ര അന്വേഷ ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്വമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമുഉള്ള ആരോപണങ്ങൾ സർക്കാരും ഇടതുമുന്നണിയും ഉയർത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bar scam ramesh chennithala high court pinarayi vijayan

Next Story
സാമ്പത്തിക സംവരണത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജിKAS, Reservation,കെഎഎസ്, സംവരണം, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express