കൊച്ചി: ബാർ കോഴ കേസിൽ കെ.എം.മാണിയെ രക്ഷിക്കാൻ ആരൊക്കെയോ ശ്രമിക്കുന്നതായി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.പി.സതീശൻ. അന്വേഷണവുമായി മുന്നോട്ട് പോകാനായിരുന്നു താൻ നിയമോപദേശം നൽകിയതെന്നും എന്നാൽ വിജിലൻസ് സംഘം കേസന്വേഷണം അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

“മാണിക്കെതിരെ തെളിവുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. കേസ് അവസാനിപ്പിച്ചത് താൻ അറിഞ്ഞതല്ല. കെ.എം.മാണിയെ രക്ഷിക്കാൻ ഗൂഢാലോചന നടന്നതായി താൻ സംശയിക്കുന്നു. മാണിയെ രക്ഷിക്കാനുളള ഗൂഢാലോചനയിൽ ഉന്നതർക്ക് പങ്കുണ്ടാകാം,” അദ്ദേഹം പറഞ്ഞു.

കെ.എം.മാണിക്കെതിരായ കേസിൽ വിജിലൻസ് നിലപാടിനെ വിമർശിച്ച് നേരത്തെയും കെ.പി.സതീശൻ മുന്നോട്ട് വന്നിരുന്നു. ബാർ കോഴ, ബാറ്ററി ഇടപാട്, കോഴിക്ക് നികുതിയിളവ് കേസുകളിൽ കെ.എം.മാണിക്കെതിരെ കേസെടുക്കാനുളള എല്ലാ സാഹചര്യവും ഉണ്ടെന്നറിയിച്ചിട്ടും കേസുകൾ അവസാനിപ്പിക്കാനാണ് വിജലൻസിന് തിടുക്കമെന്നാണ് അന്ന് സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ കെ.പി.സതീഷ് ഐഇ മലയാളത്തോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ