തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ കെ.പി.മഹിജയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ഹൈക്കോടതി ജഡ്ജിക്കെതിരെയുളള പരാതി വാസ്തവ വിരുദ്ധവും അപകീർത്തികരവുമാണ്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിലാണ് എബ്രഹാം മാത്യു പങ്കെടുത്തത്. ഇതിനു നെഹ്‌റു കോളജുമായി ബന്ധമില്ല. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രം വാസ്തവ വിരുദ്ധമാണ്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ മഹിജയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.

Read More: കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജി എബ്രഹാം മാത്യുവിനെതിരെ ജിഷ്ണുവിന്റെ അമ്മ മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നൽകിയിരുന്നു. ജഡ്ജിക്കു നെഹ്റു കോളജുമായി അടുത്ത ബന്ധമുള്ളതായി സൂചന നൽകുന്ന ആറ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി തനിക്കു ലഭിച്ചതായു ജഡ്ജിയും നെഹ്റു കോളജ് അധികൃതരുമായുള്ള ബന്ധം സംശുദ്ധമാണെന്നു ബോധ്യപ്പെടുത്തി തരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതിയോടൊപ്പം ചിത്രങ്ങളും അയച്ചിരുന്നു.

2016 ഡിസംബറില്‍ ബാര്‍ കൗണ്‍സില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് നെല്ലിയാമ്പതിയില്‍ ലക്കിടി ജവഹര്‍ ലോ കോളജുമായി ചേര്‍ന്ന് നടത്തിയ പഠനയാത്രയില്‍ ജഡ്ജി എബ്രഹാം മാത്യു പങ്കെടുത്തിരുന്നു. ഇതിന്റെ നിരവധി ചിത്രങ്ങൾ വിദ്യാർഥികളാണ് പുറത്തുവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ