കൊച്ചി: ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ. അപമര്യാദയോടെയുള്ള പെരുമാറ്റം ആരോപിച്ചാണ് ബാർ കൗൺസിൽ സ്വമേധായ നടപടിയെടുക്കാൻ തീരുമാനിച്ചത്.
1961ലെ അഡ്വക്കേറ്റ്സ് ആക്ടിലെ 35 ആം വകുപ്പ് പ്രകാരമാണ് ബാർ കൗൺസിൽ നടപടി. ഇന്ന് കൊച്ചിയിൽ ചേർന്ന കൗൺസിൽ യോഗമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
സ്വപ്രയ്ത്നം കൊണ്ട് പൊലീസ് എസ്.ഐ ആയി ജോലി ലഭിച്ച ആനി ശിവ എന്ന ഉദ്യോഗസ്ഥയ്ക്കെതിരായ സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ആനി ശിവ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എസ്.ഐ ആയി ചുമതലയേറ്റത്തിനു പിന്നാലെ ആയിരുന്നു പോസ്റ്റ്. സംഭവത്തിൽ സംഗീത ലക്ഷ്മണക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.
Read Also: ന്യൂനപക്ഷ സ്കോളർഷിപ്പ്; നിലവിൽ ലഭിക്കുന്നവർക്ക് ഒരു കുറവും വരില്ലെന്ന് മുഖ്യമന്ത്രി
ഇന്നു ചേർന്ന കൗൺസിൽ യോഗം കേരളത്തിലെ ജില്ലാകോടതികളിലെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം അഞ്ചാക്കി മാറ്റണമെന്ന് സർക്കാരിനോടും ഹൈക്കോടതിയോടും അഭ്യർത്ഥിച്ചു. നിലവിൽ ജില്ലാകോടതികൾ തിങ്കൾ മുതൽ ശനിവരെ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനങ്ങളാണുള്ളത്. ഇത് അഞ്ചാക്കി ചുരുക്കണമെന്നാണ് അഭ്യർത്ഥന.