കൊച്ചി: ബാർകോഴ കേസിന്റെ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് വിജിലൻസിനോട് ഹൈക്കോടതി. 45 ദിവസത്തിനകം കേസിൽ അന്വേഷണം പൂർത്തീകരിക്കാൻ വിജിലൻസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കെ.എം.മാണിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

അതേസമയം, കേസിൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിജിലൻസിന്രെ ഇതുവരെയുളള കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട സിഡിയിൽ കൃത്രിമമുണ്ടെന്നുള്ള ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കോഴ വാങ്ങിയെന്നതിനു തെളിവില്ലെന്നും അതിനാൽ കേസിന്‍റെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ