കോട്ടയം: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മന്ത്രി എം.എം.മണി. കേരള കോണ്‍ഗ്രസിനേയും കോണ്‍ഗ്രസിനേയും ഒരുപോലെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മണിയുടെ പ്രതികരണം. അതേസമയം, ബാര്‍ കോഴ ഉണ്ടാക്കിയത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണെന്നും മണി പറഞ്ഞു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉണ്ടാക്കിയ ബാര്‍ കോഴയിലെ ചെറിയ കണ്ണി മാത്രമാണ് കെ.എം.മാണിയെന്നും ബാര്‍ കോഴ കേസ് മീനച്ചിലാറ്റില്‍ കൂടി ഒരുപാട് വെള്ളം ഒഴുകുന്നത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.മാണി അതിലെ ജൂനിയര്‍ പങ്കാളി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.