കൊച്ചി: ബാർ കോഴ കേസിൽ ബിജു രമേശിനെതിരെ അന്വേഷണം ആവാമെന്ന് ഹൈക്കോടതി. കോഴയുമായി ബന്ധപ്പെട്ട് വ്യാജ സിഡി കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ ബിജു രമേശിനെതിരെ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിൽ തുടർനടപടി ആകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്രേട്ടിനു ജസ്റ്റിസ് നാരായണ പിഷാരടി നിർദേശം നൽകി.

വ്യാജരേഖകൾ ഹാജരാക്കിയതിനും രഹസ്യമൊഴിയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനും ബിജു രമേശിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ അഭിഭാഷകനായ ശ്രീജിത്ത് പരമേശ്വരൻ നൽകിയ ഹർജി കോടതി മടക്കിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Read More: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായി ഇടപെടും: മുഖ്യമന്ത്രി

ബാർ ലൈസൻസുകൾ പുതുക്കാൻ മന്ത്രിമാരായ കെ.ബാബുവിനും വി.എസ്.ശിവകുമാറിനും രമേശ് ചെന്നിത്തലക്കും കോഴ കൊടുത്തെന്നായിരുന്നു ആരോപണം. എന്നാൽ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കി. മൊബെൽ ഫോണും സംഭാഷണം അടങ്ങുന്ന സിഡിയും കോടതിയിൽ ഹാജരാക്കി. എന്നാൽ സിഡിയിൽ കൃത്രിമം നടന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി.

രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയ ബിജു രമേശ്, രമേശ് ചെന്നിത്തലക്ക് കോഴ നൽകിയെന്ന് മാധ്യമങ്ങളിലൂടെ പുതിയ ആരോപണം ഉന്നയിച്ചെന്നും ആരോപണങ്ങൾ ആവർത്തിക്കുകയാണെന്നും ഹർജിക്കാരൻ ആരോപിച്ചു.]

Read More: എൽഡിഎഫിന് ഭരണത്തുടർച്ച, ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായിക്ക്; ആദ്യ അഭിപ്രായ സർവെ പുറത്ത്

ബാര്‍ കോഴക്കേസില്‍ ബിജു രമേശ് വിജിലന്‍സിനു മുന്നില്‍ ഹാജരാക്കിയ സിഡി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബാര്‍ ഉടമകളുടെ യോഗസ്ഥലത്തുവച്ച് റെക്കോർഡ് ചെയ്ത ശബ്ദരേഖ നേരത്തെ ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ വേളയിലായിരുന്നു സിഡി ഹാജരാക്കിയത്. ഈ സിഡി പിന്നീട് വിജിലന്‍സ് പരിശോധിക്കുകയും അതില്‍ കൃത്രിമം നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് സമര്‍പ്പിച്ചതെന്നാണ് കണ്ടെത്തിയത്.

Read More: ബംഗാളിൽ വീണ്ടും തൃണമൂൽ, ഡിഎംകെ; എബിപി ന്യൂസ്, സി-വോട്ടർ അഭിപ്രായ സർവെ ഫലം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.