scorecardresearch

Latest News

ഇന്ന് മുതൽ നാല് ദിവസം ബാങ്ക് അവധി

മാർച്ച് 30,31 തീയതികളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും

Onam bank holidays, onam, onam 2021, happy onam, thiruvonam 2021 date

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. അടിയന്തര ഇടപാടുകൾ ഇന്ന് നടത്തണം. നാലാം ശനിയാഴ്‌ചയായ ഇന്നും ഞായറാഴ്ചയുമുള്ള സാധാരണ അവധി കഴിഞ്ഞ് രണ്ടു ദിവസം ദേശീയ പണിമുടക്കുമായതിനാലാണ് ബാങ്കുകളുടെ കൂട്ട അവധി.

മാർച്ച് 28,39 തീയതികളിലാണ് ദേശീയ പണിമുടക്ക്. അതിനു ശേഷം മാർച്ച് 30, 31 തീയതികളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.

അടുത്ത ആഴ്ച ആകെ മൂന്ന് ദിവസമാണ് ബാങ്കുകൾ പ്രവർത്തിക്കുക. വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് അവധി ദിനം കൂടി ആയതിനാലാണ് ഇത്.

Also Read: 28, 29 തിയ്യതികളിലെ ദേശീയ പൊതുപണിമുടക്ക് ആരെയൊക്കെ ബാധിക്കും

ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകളിൽ മൂന്ന് സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തിൽ പങ്കെടുക്കുന്നത്.

സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഘങ്ങളാണ് എന്നുള്ളത് കൊണ്ട് ബാങ്കിന്റെ പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിക്കും.

Also Read: ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം; രണ്ടാം ദിനവും തുടരുന്നു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Banks will be closed for four days from tomorrow